ഒ. വി. വിജയന് അന്ത്യാഞ്ജലി
പാലക്കാട്: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ ഒ. വി. വിജയന്റെ മൃതദേഹം സംസ്കരിച്ചു. മാര്‍ച്ച് 31 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് പാലക്കാട് തിരുവില്വാമലയിലെ പാമ്പാടി ഐവര്‍മഠം ശ്മശാനത്തിലാണ് സംസ്കാരം നടന്നത്.
മരുമകനായ രവിശങ്കറാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. ദേഹാസ്വാസ്ഥ്യം മൂലം മകന്‍ മധു ശവസംസ്കാര ചടങ്ങുകള്‍ക്കെത്തിയിരുന്നില്ല. ശവസംസ്കാരത്തിന് മുമ്പ് മുനിസിപ്പില്‍ ടൗണ്‍ഹൗളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു.
ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മലയാളത്തിന്റെ ഇതിഹാസകാരന്റെ ജഡം ഒരു നോക്കു കാണാനായി ആയിരങ്ങളാണെത്തിയത്. സാഹിത്യ, സാംസ്കാരികരംഗത്തെ പ്രമുഖരും നാട്ടുകാരും വിജയന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരചടങ്ങുകള്‍ നടത്തിയത്. ഭൗതികാവശിഷ്ടങ്ങള്‍ പാലക്കാട് സ്മാരകം സ്ഥാപിച്ച് സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.












Click it and Unblock the Notifications