ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതി റിമാന്റില്‍
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റിലായ വഞ്ചിയൂര്‍ സ്വദേശി ബിന്ദുവിനെ 15 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.
ബിന്ദുവിനെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മോഷണം, വിശ്വാസവഞ്ചന, പൊതുഉദ്ദേശ്യത്തോടുള്ള കൂടിയുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ ജാമ്യാപേക്ഷ മാര്‍ച്ച് 31 വ്യാഴാഴ്ച കോടതി പരിഗണിക്കും.
മാര്‍ച്ച് 30 ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് ബിന്ദുവിനെ കോടതിയില്‍ ഹാജരാക്കിയത്. ബിന്ദുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കത്തക്കതല്ലെന്ന് ബിന്ദുവിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ബിന്ദുവിനെ റിമാന്റ് ചെയ്യുകയായിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ബിന്ദുവിന്റെ സഹോദരി സിന്ധുവിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും. ഒളിവില്‍ കഴിയുന്ന ബിന്ദുവിന്റെ ഭര്‍ത്താവിനെ പൊലീസ് അന്വേഷിച്ചുവരികയാണ്. ചോര്‍ച്ച സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം ചെന്നൈയിലേക്ക് തിരിക്കും.












Click it and Unblock the Notifications