ഗംഗാധരനും ജോര്‍ജിനുമെതിരെ സണ്ണി
കണ്ണൂര്‍: കോണ്‍ഗ്രസിനെ സഹായിക്കുന്ന വിധത്തിലല്ല മണ്ഡല പുനര്‍നിര്‍ണയ കമ്മിറ്റിയില്‍ കോണ്‍ഗ്രസ് നേതാക്കളായ എം. പി. ഗംഗാധരനും പി. പി. ജോര്‍ജും പ്രവര്‍ത്തിച്ചതെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
സിപിഎമ്മിനെ സഹായിക്കുന്ന തരത്തിലാണോ ഇരുവരും പ്രവര്‍ത്തിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ച് കണ്ടെത്തണമെന്നും അദ്ദേഹം മാര്‍ച്ച് 31 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂര്‍ ഡിസിസിയുടെ നിര്‍ദേശങ്ങള്‍ ലഭിച്ചില്ലെന്ന അവരുടെ വാദം ശരിയല്ല. കണ്ണൂരിലെ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇരുവരോടും താന്‍ വ്യക്തമായി വിശദീകരിച്ചിരുന്നതാണ്.
ഇപ്പോള്‍ നടത്തിയിരിക്കുന്ന മണ്ഡലം പുനര്‍നിര്‍ണയം അശാസ്ത്രീയമാണ്. പുനര്‍നിര്‍ണയിച്ച മണ്ഡലങ്ങളിലും യുഡിഎഫിന് വിജയസാധ്യതയുണ്ടെങ്കിലും അശാസ്ത്രീയമായ പുനര്‍നിര്‍ണയം പുന:പരിശോധിക്കേണ്ടതാണ്. ജനങ്ങള്‍ക്കും നാടിനും അസൗകര്യമുണ്ടാക്കുന്ന വിധത്തിലാണ് പുനര്‍നിര്‍ണയം നടത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ മറ്റ് പാര്‍ട്ടികളുടെയും അഭിപ്രായം അറിയാന്‍ താത്പര്യമുണ്ട്- സണ്ണി ജോസഫ് പറഞ്ഞു.












Click it and Unblock the Notifications