സുമാത്രയില്‍ വീണ്ടും ഭൂചലനം
ഗുനുംഗ് സിതോലി: രണ്ടായിരം പേരുടെ മരണത്തിനിടയാക്കിയ ഭൂചലനമുണ്ടായ ഇന്തോനേഷ്യയില്‍ മാര്‍ച്ച് 31 വ്യാഴാഴ്ച വീണ്ടും ഭൂചലനം അനുഭവപ്പെട്ടു.
റിച്ചര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്തനോഷ്യയിലെ സുമാത്ര ദ്വീപിന്റെ വടക്കന്‍ തീരങ്ങളിലാണുണ്ടായത്. അപകടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല.
തിങ്കളാഴ്ച രണ്ടായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ ഭൂചലനമുണ്ടായ മേഖലയില്‍ തന്നെയാണ് വ്യാഴാഴ്ച ഭൂചലനമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ നാലാമത്തെ തുടര്‍ചലനമാണിത്.
ഭൂമിക്ക് 21 കിലോമീറ്റര്‍ അടിയിലായാണ് ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ഹോണോലുലുവിലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications