20 സംസ്ഥാനങ്ങളില്‍ വാറ്റ് നിലവില്‍ വന്നു
ദില്ലി: രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച മുതല്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നിലവില്‍വന്നു. മേഘാലയില്‍ അടുത്തയാഴ്ച മുതല്‍ വാറ്റ് നിലവില്‍വരും.
നിയമസഭാ സമ്മേളനത്തിന് ശേഷം തമിഴ്നാട്ടിലും വാറ്റ് നടപ്പിലാക്കിയേക്കുമെന്ന് എംപവേഡ് കമ്മിറ്റി സെക്രട്ടറി രമേഷ് ചന്ദ്ര പറഞ്ഞു.
ഇതോടെ ഇന്ത്യ നാല് വര്‍ഷത്തിനുള്ളില്‍ ധ്രുതഗതിയില്‍ വാറ്റ് നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
20 സംസ്ഥാനങ്ങളില്‍ പഴയ വില്പന നികുതി സമ്പ്രദായത്തിന് പകരം വാറ്റ് നിലവില്‍വന്നപ്പോള്‍ എട്ട് സംസ്ഥാനങ്ങളില്‍ പഴയ നികുതി സമ്പ്രദായം തുടരുകയാണ്. ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഉത്തരാഞ്ചല്‍ എന്നീ സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലുമാണ് പഴയ നികുതി സമ്പ്രദായം തുടരുന്നത്.
വാറ്റ് നടപ്പിലാക്കുന്നതില്‍ എന്‍ഡിഎ സര്‍ക്കാരാണ് മുന്‍കൈയെടുത്തിരുന്നതെങ്കിലും യുപിഎ സര്‍ക്കാര്‍ കേന്ദ്ര വില്പന നികുതി ആദ്യവര്‍ഷങ്ങളില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് ബിജെപി വാറ്റ് നടപ്പിലാക്കുന്നതിനെതിരെ രംഗത്തുവന്നത്.












Click it and Unblock the Notifications