10,000 കളക്ഷന്‍ ഏജന്റുമാരെ സ്ഥിരപ്പെടുത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പതിനായിരത്തിലേറെ കളക്ഷന്‍ ഏജന്റുമാരെ സ്ഥിരപ്പെടുത്തുമെന്ന് സഹകരണമന്ത്രി എം. വി. രാഘവന്‍ അറിയിച്ചു.
കളക്ഷന്‍ ഏജന്റുമാരെ സ്ഥിരപ്പെടുത്തുന്നതിന് ആറ് മാസത്തെ സേവനമാണ് യോഗ്യതയെങ്കിലും വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഒട്ടേറെ പേരെ സര്‍വീസില്‍ സ്ഥിരപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കളക്ഷന്‍ ഏജന്റുമാര്‍ക്കൊപ്പം സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡറേഷനില്‍ മസ്ദൂര്‍മാരായും ഹെല്‍പ്പര്‍മാരായും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരെയും സ്ഥിരപ്പെടുത്തു. അവര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications