Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പ് പുതിയ ആവശ്യങ്ങള്‍ ഉയര്‍ത്തുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഐ ഗ്രൂപ്പ് പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്നു.

കെ. മുരളീധരന്‍, കെ. പി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുക, തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള കെപിസിസിയും ഡിസിസികളും പിരിച്ചുവിടുക എന്നിവയാണ് കരുണാകര വിഭാഗത്തിന്റെ പുതിയ ആവശ്യങ്ങള്‍.

അതേ സമയം സംഘടനാ തിരഞ്ഞെടുപ്പിന്റെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചതോടെ കരുണാകര വിഭാഗത്തിന്റെ ഏറ്റവും പ്രധാന ആവശ്യം ഹൈക്കമാന്റ് അംഗീകരിച്ചിരിക്കുകയാണ്. എന്നാല്‍ തീയതി പ്രഖ്യാപനം നേരത്ത വേണ്ടിയിരുന്നെന്നും സസ്പെന്‍ഷന്‍ പിന്‍വലിക്കാതെ തിരഞ്ഞെടുപ്പുമായി സഹകരിക്കാനാവില്ലെന്നുമാണ് ഐ വിഭാഗത്തിന്റെ നിലപാട്.

സസ്പെന്‍ഷന്‍ പിന്‍വലിച്ചാല്‍ മാത്രമേ തിരഞ്ഞെടുപ്പുമായി സഹകരിക്കാനാവൂവെന്ന് മുരളി വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസിയുടെ പ്രവര്‍ത്തനം മരവിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ ഐ ഗ്രൂപ്പ് ഇക്കാര്യത്തിലുള്ള നിലപാട് സംബന്ധിച്ച് തീരുമാനമെടുക്കും.

നിലവിലുള്ള കെപിസിസി മരവിപ്പിച്ച് വിവിധ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഇപ്പോഴത്തെ കെപിസിസിയുമായി സഹകരിക്കാനാവില്ലെന്നും മുരളി പറഞ്ഞു.

അച്ചടക്ക നടപടിയുമായി മുന്നോട്ടുകൊണ്ടുപോകണമെന്ന സമീപനത്തില്‍ കെപിസിസി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത കടുത്ത നിലപാടുകള്‍ ഐ ഗ്രൂപ്പ് യോഗം കൈകൊള്ളാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+