Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിക്കെതിരെ കെ. സി. ജോസഫ്

കണ്ണൂര്‍: കെപിസിസിയെ മരവിപ്പിക്കണമെന്ന കെ. മുരളീധരന്റെ ആവശ്യം സംഘടനാ തിരഞ്ഞെടുപ്പ് തടസപ്പെടുത്തുന്നതിനുള്ള മറ്റൊരു തന്ത്രമാണെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി കെ. സി. ജോസഫ് എംഎല്‍എ പറഞ്ഞു.

എഐസിസി നിശ്ചയിച്ചവരാണ് സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ണമായും നിയന്ത്രിക്കുന്നത്. ജില്ലാ വരണാധികാരികള്‍ എല്ലാവരും സംസ്ഥാനത്തിന് പുറത്തുള്ളവരാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുമായി കെപിസിസിക്ക് യാതൊരു ബന്ധവുമില്ല.

മണ്ഡലം പുനര്‍നിര്‍ണയത്തില്‍ കോണ്‍ഗ്രസിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് എം. പി. ഗംഗാധരനും പി. പി. ജോര്‍ജും പ്രവര്‍ത്തിച്ചത്. ഇരുവരും പാര്‍ട്ടിയെ വഞ്ചിക്കുകയായിരുന്നു. സിപിഎമ്മിന് അനുകൂലമായാണ് മണ്ഡല പുനര്‍നിര്‍ണയം നടത്തിയത്.

കെ. മുരളീധരന്റെ പുതിയ രാഷ്ട്രീയബന്ധങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇവരുടെ പ്രവര്‍ത്തനം സംശയങ്ങള്‍ ജനിപ്പിക്കുന്നുണ്ടെന്ന് ജോസഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+