ആലപ്പാട്ട് വര്‍ഗീയ കലാപത്തിന് ശ്രമം: രാജഗോപാല്‍
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ആലപ്പാട്ട് വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമം നടക്കുകയാണെന്ന് ബിജെപി നേതാവ് ഒ. രാജഗോപാല്‍ ആരോപിച്ചു.
സംഘടിതമായ മതപരിവര്‍ത്തനശ്രമമാണ് ആലപ്പാട്ട് നടക്കുന്നതെന്നും അവിടെ രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി കെ. എം. മാണിക്കുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സുനാമിയില്‍ തകര്‍ന്ന വീടുകള്‍ മുഴുവന്‍ പുനര്‍നിര്‍മിക്കാമെന്ന് അമൃതാനന്ദമയി മഠം പറഞ്ഞിട്ടും ഏതാനും വീടുകള്‍ നിര്‍മിക്കാന്‍ മാത്രമാണ് അവര്‍ക്ക് അനുമതി നല്‍കിയത്. എന്നാല്‍ ചില ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് ഒട്ടേറെ വീടുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കി.












Click it and Unblock the Notifications