വ്യാപാരികള്‍ സെക്രട്ടറിയേറ്റ് ഉപരോധിച്ചു
തിരുവനന്തപുരം: മൂല്യ വര്‍ദ്ധിത നികുതി സമ്പ്രദാം നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ വ്യവസായി സംഘടനകളുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച സെക്രട്ടറിയേറ്റ് ഉപരോധിച്ചു.
രാവിലെ തന്നെ സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകള്‍ പൂര്‍ണ്ണമായി ഉപരോധിച്ചു. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനു സമീപമുള്ള ഗേറ്റ് മാത്രമാണ് പൊലീസ് നിയന്ത്രണത്തിലുള്ളത്.
രാവിലെ ഏഴു മണിക്ക് തുടങ്ങിയ ഉപരോധം വൈകിട്ട് നാലു മണിവരെ നീണ്ടുനില്‍ക്കും. സമരത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റിനു ചുറ്റിനുമുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിലച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി വാറ്റിനെ സംബന്ധിച്ച് വെള്ളിയാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്. ഏകോപന സമിതി ആഹ്വാനം ചെയ്തിട്ടുള്ള കടയടപ്പ് സമരം മൂന്നാം ദിവസവും പൂര്‍ണ്ണമാണ്.












Click it and Unblock the Notifications