വാറ്റ്: ചര്‍ച്ച പരാജയപ്പെട്ടു
തിരുവനന്തപുരം: മൂല്യവര്‍എിത നികുതി സമ്പ്രദായം (വാറ്റ്) നടപ്പിലാക്കുന്നതിനെതിരെ മൂന്ന് ദിവസമായി സമരം ചെയ്തുവരുന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
സര്‍ക്കാരുമായി സഹകരിക്കില്ലെന്നും കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും വ്യാപാരി വ്യവാസായി ഏകോപന സമിതി നേതാവ് നാസിറുദ്ദീന്‍ പറഞ്ഞു.
സര്‍ക്കാര്‍ സംഘടനാ പ്രതിനിധികളുമായി വെള്ളിയാഴ്ച രണ്ട് വട്ടം ചര്‍ച്ച നടത്തി. ആദ്യവട്ട ചര്‍ച്ചയില്‍ ഇരുകൂട്ടരും ധാരണയിലെത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഉച്ചയ്ക്ക് ഒരു മണിക്ക് നടന്ന കൂടിക്കാഴ്ചയില്‍ ഇരു വിഭാഗവും നിലപാടുകളില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയപ്പെട്ടു.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് വ്യാപാരി വ്യവസായികളുടെ പിന്തുണയോടെയാണെന്നും വ്യാപാരി-വ്യവസായികളുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാരിന് ഇനി പിന്തുണ ഇല്ലെന്നും ചര്‍ച്ചക്കു ശേഷം നാസറുദ്ദീന്‍ വ്യക്തമാക്കി.
അധിക നികുതി ചുമത്തിയ സാധനങ്ങള്‍ വ്യാപാരികള്‍ ഇനി എടുക്കില്ല. പൂവ്, പച്ചക്കറി എന്നിവയ്ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം ചരക്കുകള്‍ വില്‍പ്പനയ്ക്ക് എടുക്കില്ല. വൈകുന്നേരം നാല് മണിക്ക് ഏകോപന സമിതിയുടെ സംസ്ഥാന നേതാക്കള്‍ ഒത്തു ചേര്‍ന്ന് ഭാവി സമര പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വ്യാപാരി-വ്യവാസായികളുടെ സമരത്തിനിടെ പത്രപ്രവര്‍ത്തകര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് സംഘടന നഷ്ട പരിഹാരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications