20 സംസ്ഥാനങ്ങളില്‍ വാറ്റ് ഇന്ന് മുതല്‍
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച മുതല്‍ മൂല്യവര്‍ധിത നികുതി സമ്പ്രദായം (വാറ്റ്) നിലവില്‍വരും.
പുതിയ നികുതി സമ്പ്രദായത്തിനെതിരെ രാജ്യവ്യാപകമായി വ്യാപാരികള്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് വാറ്റ് നിലവില്‍വരുന്നത്. മൂന്ന് ദിവസത്തെ സമരം വെള്ളിയാഴ്ച അവസാനിക്കും.
വാറ്റ് നിലവില്‍ വരുന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി കുറയും. അതേ സമയം ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വില കൂടാന്‍ സാധ്യതയുണ്ട്. ടിവി, ഫ്രിഡ്ജ്, മിക്സര്‍, ഗ്രൈന്‍ഡര്‍ തുടങ്ങിവയ്ക്ക് വില കൂടിയേക്കുമെന്ന് ആശങ്കയുണ്ട്.
സമരത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച സമരത്തിനെതിരെ ചിലര്‍ രംഗത്തുവന്നത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ഒരു എസ്ടിഡി ബൂത്ത് അടപ്പിക്കാന്‍ ശ്രമിച്ച അഞ്ച് പേരെ പൊലീസ് അറസ്റ് ചെയ്തു.
വ്യാഴാഴ്ചയും വ്യാപാരമേഖല സമരത്തെ തുടര്‍ന്ന് പൂര്‍ണമായും സ്തംഭിച്ചു. സമരത്തിന്റെ മൂന്നാം ദിവസമായ വെള്ളിയാഴ്ചയും സ്തംഭനാവസ്ഥ തുടരുകയാണ്.












Click it and Unblock the Notifications