മാര്‍പ്പാപ്പയ്ക്ക് അന്ത്യശുശ്രൂഷകള്‍ നടത്തി
വത്തിക്കാന്‍ സിറ്റി: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന് വത്തിക്കാന്‍ അറിയിച്ചു.
കടുത്ത പനിയെ തുടര്‍ന്ന് മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതായി നേരത്തെ വത്തിക്കാന്‍ അറിയിച്ചിരുന്നു. മരണാസന്നരായവര്‍ക്ക് കത്തോലിക്കാ ആചാരപ്രകാരം നടത്തുന്ന അന്ത്യശുശ്രൂഷകള്‍ മാര്‍പ്പാപ്പക്ക് നടത്തിയതായി വത്തിക്കാന്‍ സ്ഥിരീകരിച്ചു. മാര്‍ച്ച് 31 വെള്ളിയാഴ്ച വൈകീട്ടാണ് അന്ത്യശുശ്രൂഷകള്‍ നടത്തിയതെന്ന് വത്തിക്കാന്‍ വക്താവ് അറിയിച്ചു.
മൂത്രാശയത്തില്‍ അണുബാധയുണ്ടായതു മൂലമുണ്ടായ കടുത്ത പനിയെ തുടര്‍ന്ന് മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതി വഷളായത്. ഹൃദയസ്തംഭനം കൂടിയുണ്ടായതോടെ അദ്ദേഹത്തിന്റെ നില അതീവഗുരുതരമായി.
അസുഖം മൂര്‍ഛിച്ചതു മൂലം മാര്‍പ്പാപ്പയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാവാത്ത സ്ഥിതിയാണുള്ളതെന്ന് സ്കൈ ഇറ്റാലിയ ടെലിവിഷന്‍ വത്തിക്കാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. തന്റെ അന്ത്യം ആശുപത്രി മുറിയിലാവരുതെന്ന പോപ്പിന്റെ ആഗ്രഹത്തെ മാനിച്ചാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications