മാര്‍പ്പാപ്പ മരണാസന്നനെന്ന് വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ മരണാസന്നനാണെന്ന് വത്തിക്കാന്‍ അറിയിച്ചു.
റോമന്‍ സഭയിലെ മരണവിവരങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നതിനുള്ള ചുമതലയുള്ള കര്‍ദിനാള്‍ കാമിലോ റുയിനിയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍പ്പാപ്പക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ലോകത്തെ 110 കോടി റോമന്‍ കത്തോലിക്കരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഗുരുതരാവസ്ഥയിലാണെങ്കിലും മാര്‍പ്പാപ്പയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നില്ലെന്നും വക്താവ് അറിയിച്ചു.
ഗുരുതരാവസ്ഥയിലാണെങ്കിലും അദ്ദേഹം അബോധാവസ്ഥയിലല്ലെന്ന് വക്താവ് പറഞ്ഞു. രോഗശയ്യയിലായ മാര്‍പ്പാപ്പ ബൈബിള്‍ വായിച്ചുകേള്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് മാര്‍പ്പാപ്പക്ക് അന്ത്യകൂദാശ നല്‍കിയതായി നേരത്തെ വത്തിക്കാന്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications