പെട്രോള്‍, ഡീസല്‍ വില ഉടനേ കൂട്ടില്ല
ചെന്നൈ: പെട്രോള്‍, ഡീസല്‍ വില ഉടനേ കൂട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മണിശങ്കരയ്യര്‍ വ്യക്തമാക്കി. പാചകവാതക വിലയും ഉടനേ കൂട്ടില്ല.
മറ്റ് രാജ്യങ്ങളില്‍ ഇന്ധന വില കൂടിയിട്ടുണ്ട്. യു എസ് ഒഴിച്ച് മറ്റെല്ലാ രാജ്യങ്ങളിലും ഇന്ധന വില വളരെ കൂടുതലാണ്. ഇറ്റലി, ഫ്രാന്‍സ്, ജപാന്‍, നോര്‍വേ എന്നീ രാജ്യങ്ങളിലെല്ലാം തന്നെ ഇന്ധന വില വളരെ കൂടുതലാണ്. ഇവയ്ക്ക് തുല്യമാണ് ഇന്ത്യയിലെയും ഇന്ധന വില. 2002 ന് ശേഷം ഇന്ത്യയില്‍ മണ്ണെണ്ണ വില കൂട്ടിയിട്ടില്ല.
രാമനാഥപുരം, തഞ്ചാവൂര്‍ പ്രദേശത്ത് എണ്ണ, വാതക നിക്ഷേപം ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും മണിശങ്കരയ്യര്‍ പറഞ്ഞു.












Click it and Unblock the Notifications