പിബിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജ്യോതിബസു
കൊല്‍ക്കത്ത: സിപിഎം പോളിറ്റ്ബ്യൂറോയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഏപ്രില്‍ ആറിന് ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ജ്യോതിബസു ആവശ്യപ്പെടും.
ആരോഗ്യകാരണങ്ങളാലാണ് പോളിറ്റ് ബ്യൂറോയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബസു ആഗ്രഹം പ്രകടിപ്പിക്കുന്നത്. 2001ല്‍ ബസു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞതും ആരോഗ്യകാരണങ്ങളാലാണ്.
തന്റെ ഇപ്പോഴത്തെ ആരോഗ്യനില പിബി അംഗമായി ഇനിയും തുടര്‍ന്നുപ്രവര്‍ത്തിക്കുന്നതിന് അനുവദിക്കുന്നില്ലെന്ന് ബസു പറഞ്ഞു.
അതേ സമയം പിബി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ബസുവിന്റെ ആവശ്യം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കാനിടയില്ലെന്ന് മറ്റൊരു പിബി അംഗമായ അനില്‍ ബിശ്വാസ് പറഞ്ഞു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ബസുവിന്റെ സേവനം പാര്‍ട്ടിക്ക് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications