നടി നഗ്മയെ സിബിഐ ചോദ്യം ചെയ്യും
ദില്ലി: അധോലോക ബന്ധമുണ്ടെന്ന ആരോപണത്തിന് വിധേയയായ നടി നഗ്മയെ സിബിഐ ചോദ്യം ചെയ്യും.
പാകിസ്ഥാനിലേക്ക് ഗുഡ്ക മെഷീനുകള്‍ കടത്താന്‍ ശ്രമിച്ചതിന് പിടിയിലായവരില്‍ ഒരാളുടെ മൊഴിയിലാണ് നഗ്മയുടെ പേര് പരാമര്‍ശിക്കപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് നഗ്മയെ ചോദ്യം ചെയ്യാന്‍ സിബിഐ തീരുമാനിച്ചത്.
ഇയാളുടെ മൊഴിയില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് സിബിഐ ഡയറക്ടര്‍ യു. എസ്. മിശ്ര പറഞ്ഞു.












Click it and Unblock the Notifications