കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയത്തിലേക്കില്ലെന്ന് ഷാറൂഖ്ഖാന്‍

  • By Staff
Google Oneindia Malayalam News

മുംബൈ: രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തനിക്ക് യാതൊരു പദ്ധതിയുമില്ലെന്ന് ബോളിവുഡ് താരം ഷാറൂഖ്ഖാന്‍ വ്യക്തമാക്കി. പ്രിയങ്കാ വധേരയുടെ ക്ഷണം സ്വീകരിച്ച് ഷാറൂഖ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് അഭ്യൂഹം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഹിന്ദി സൂപ്പര്‍താരം ഇക്കാര്യം വ്യക്തമാക്കിയത്.

രാഷ്ട്രീയപ്രവേശനത്തിന് തനിക്ക് താത്പര്യമില്ലെന്നും ഇപ്പോള്‍ താന്‍ തന്റെ ജോലിയിലാണ് ശ്രദ്ധിക്കുന്നതെന്നും ഷാറൂഖ് പറഞ്ഞു.

മാര്‍ച്ച് 31 വ്യാഴാഴ്ച ഭര്‍ത്താവ് റോബര്‍ട്ട് വധേരയോടൊപ്പം ബാന്ദ്രയിലെ വീട്ടിലെത്തി ഷാറൂഖ്ഖാനെ സന്ദര്‍ശിച്ച പ്രിയങ്ക അദ്ദേഹത്തോട് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ അഭ്യര്‍ഥന നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഷാറൂഖ്ഖാന്‍ അഭിനയിക്കുന്ന പഹേലി എന്ന സിനിമയുടെ ചിത്രീകരണം കാണാന്‍ ഗോര്‍ഗാവ് ഫിലിം സിറ്റിയിലെത്തിയ പ്രിയങ്ക അവിടെ നിന്ന് ഷാറൂഖിന്റെ വസതിയിലെത്തി അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു. നടി റാണി മുക്കര്‍ജി, രാജ്യസഭാംഗവും പത്രവര്‍ത്തകനുമായ രാജീവ് ശുക്ല എന്നിവരും അവരോടൊപ്പമുണ്ടായിരുന്നു.

സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് പ്രിയങ്ക ഷാറൂഖിനെ സന്ദര്‍ശിച്ചതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ഖാറൂഖിനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച പ്രിയ അദ്ദേഹത്തിന് രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്തെന്നും അഭ്യൂഹമുണ്ട്.

ഇക്കഴിഞ്ഞ ദിവസം രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം സ്വീകരിയ്ക്കാനായി ദില്ലിയിലെത്തിയ ഷാരുഖ് സോണിയാ ഗാന്ധിയേയും പ്രീയങ്കാ വധേരയേയും മറ്റും സന്ദര്‍ശിയ്ക്കുകയും അവരുടെ ആഥിത്യം സ്വീകരിച്ച് വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അന്ന് അവരെ ഷാരുഖ് ഖാന്‍ മുംബൈയിലെ തന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചിരുന്നു. അതാണ് പ്രീയങ്കയുടെ ഈ മുംബൈ സന്ദര്‍ശനത്തിന് കാരണമെന്നാണ് കരുതുന്നത്. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും അടുത്ത് മുംബൈ സന്ദര്‍ശിയ്ക്കുമ്പോള്‍ ഷാരുഖ്ഖാന്റെ ആതിഥ്യം സ്വീകരിയ്ക്കാന്‍ സാദ്ധ്യതയുണ്ട്.

നെഹറു കുടുംബം ഹിന്ദി ചലച്ചിത്ര ലോകവുമായി പുതിയ ബന്ധമുണ്ടാക്കുന്നതാണ് ഇതിലെ പ്രധാന വാര്‍ത്ത. അമിതാബ് ബച്ചനുമായി ഉണ്ടായിരുന്ന നെഹറു കുടുംബത്തിന്റെ ബന്ധത്തില്‍ രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം ഉലച്ചില്‍ തട്ടിയിരുന്നു. ആ കുറവ് മാറ്റുകയാണ് ഷാരുഖ്മായുള്ള നെഹറു കുടുംബത്തിന്റെ പുതിയ ബന്ധത്തിന് കാരണം. കഴിഞ്ഞ കുറേ മാസങ്ങളായി നെഹറു കുടുംബാംഗങ്ങള്‍ ഷാരുഖുമായി നിരന്തരമായി ബന്ധം പുലര്‍ത്തുന്നുണ്ട്. ഇപ്പോള്‍ ഹിന്ദി ചലച്ചിത്ര ലോകത്തിന്റെ ഉന്നതങ്ങളില്‍ നില്‍ക്കുന്ന ഷാരുഖിനെ ഇപ്പോള്‍ തന്നെ രാഷ്ട്രീയത്തിലേയ്ക്ക് ക്ഷണിയ്ക്കുകയല്ല ഇവരുടെ ലക്ഷ്യം. പകരം അടുത്ത അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്ക് ശേഷം സാവധാനം ഷാരുഖിനെ കോണ്‍ഗ്രസിലേയ്ക്ക് കൊണ്ടുവരാനും സോണിയാ ഗാന്ധി മടിയ്ക്കില്ലെ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X