ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യപ്രതി അറസ്റില്‍
ചെന്നൈ: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്ന കേസിലെ മുഖ്യപ്രതി സിന്ധു (44) വിനെ ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തു.
കേസില്‍ നേരത്തെ അറസ്റിലായ ബിന്ദുവിന്റെ ചേച്ചിയാണ് സിന്ധു. ഇവരെ കോടമ്പാക്കത്ത് വെള്ളാളര്‍ തെരുവിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ് ചെയ്തത്.
ഇവരുടെ ഭര്‍തൃപിതാവിന്റെ സഹോദരന്‍ സുരേഷിനെ പൊലീസ് കസ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ചോദ്യപേപ്പര്‍ വീട്ടിലെത്തിച്ചുകൊടുത്ത യുവാവിനെ തിരയുന്നുണ്ട്.
ടിനഗറിലെ ബാലമുത്തു അയ്യന്‍ തെരുവിലെ സിന്ധുവിന്റെ വീട്ടില്‍ പൊലീസെത്തുമ്പോഴേക്കും സിന്ധുവും സുരേഷും അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് പൊലീസ് സംഘം കോടമ്പാക്കത്തെ ബന്ധുവീട്ടിലെത്തി ഇരുവരെയും പിടികൂടിയത്.
നുങ്കംപാക്കത്തെ മറീന പ്രസ്സിലാണ് ചോദ്യപേപ്പര്‍ അച്ചടിച്ചിരുന്നത്. പ്രസ് ഉടമയെയും ജീവനക്കാരെയും കേന്ദ്രീകരിച്ച് അന്വേഷണം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.
പ്രസ്സിലെ ജീവനക്കാരനാണ് സിന്ധുവിന് ചോദ്യപേപ്പര്‍ എത്തിച്ചുകൊടുത്തതെന്നാണ് സംശയിക്കുന്നത്. ഇയാളെ പൊലീസ് അന്വേഷിച്ചുവരികയാണ്. ഇയാളെ പിടികിട്ടിയാല്‍ ചോര്‍ച്ച സംബന്ധിച്ച വ്യക്തമായ വിവരം ലഭിക്കുമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications