എസിയു കൗണ്‍സില്‍ യോഗം നാല് മുതല്‍
തിരുവനന്തപുരം: അസോസിയേഷന്‍ ഒഫ് കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റീസ് കൗണ്‍സില്‍ യോഗം ഏപ്രില്‍ നാല് മുതല്‍ മുതല്‍ ഏഴ് വരെ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ നടക്കും.
ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്യ യോഗം ഉദ്ഘാടനം ചെയ്യും. എസിയു കൗണ്‍സില്‍ യോഗം ആദ്യമായാണ് കേരളത്തില്‍ നടക്കുന്നത്.
എസിയു വെറ്റ്വര്‍ക്കുകളുടെ വിപുലീകരണം, എച്ച്ഐവി പരിപാടികളുടെ വികസനം തുടങ്ങിയവ ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് എസിയു ഭാരവാഹികള്‍ അറിയിച്ചു.
ആസ്ത്രേലിയ, ബംഗ്ലാദേശ്, കാമറൂണ്‍, ഗയാന, കെനിയ, മൗറീഷ്യസ്, നൈജീരിയ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുകെ എന്നീ രാജ്യങ്ങളിലെ വൈസ് ചാന്‍സലര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കേരളത്തെ കുറിച്ചുള്ള സെമിനാര്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.












Click it and Unblock the Notifications