Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഹര്‍ത്താല്‍

കോഴിക്കോട്: വ്യാപാരികള്‍ മൂന്ന് ദിവസം കടകള്‍ അടച്ചിട്ട് പൊതുജനത്തെ ബുദ്ധിമുട്ടിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ചില സ്ഥലങ്ങളില്‍ നാട്ടുകാര്‍ ഹര്‍ത്താല്‍ ആചരിച്ചു.

താമരശേരിയില്‍ വ്യാപാരികളും ഹര്‍ത്താല്‍ അനുകൂലികളായ നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കത്തെത്തി. പൊലീസ ് ഇടപെട്ടാണ് ഇരുകൂട്ടരെയും ശാന്തരാക്കിയത്.

പുതിയങ്ങാടിയില്‍ സമരത്തിന് ആഹ്വാനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സ്വന്തം കട തുറയ്ക്കാന്‍ മുതിര്‍ന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.

അത്തോളിക്കടുത്ത് പറമ്പില്‍ബാറില്‍ നാട്ടുകാര്‍ ആദ്യം കടകള്‍ അടക്കാന്‍ സമ്മതിച്ചില്ലെങ്കിലും പൊലീസ് ഇടപെട്ട് അനുരഞ്ജനം നടത്തിയതോടെ കടകള്‍ തുറന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+