കുഞ്ചാക്കോ ബോബന്‍ വിവാഹിതനായി
കൊച്ചി: മലയാളസിനിമാ പ്രേക്ഷകരുടെ ഹരമായ യുവതാരം കുഞ്ചാക്കോ ബോബന്‍ വിവാഹിതനായി.
തിരുവനന്തപുരം പേരൂര്‍ക്കട വഴയില എന്‍വി നഗറില്‍ സാമുവലിന്റെയും ഓമനയുടെയും മകള്‍ പ്രിയയാണ് വധു. കൊച്ചി ഏളംകുളം പള്ളിയില്‍ വച്ചാണ് വിവാഹച്ചടങ്ങ് നടന്നത്.
പ്രിയ കോതമംഗലം എന്‍ജിനീയറിംഗ് കോളജ് സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ് ഇരുവരും പ്രണയബദ്ധരായത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്.
അനിയത്തിപ്രാവിലെ കാമുകവേഷത്തിലൂടെ സിനിമയിലെത്തിയ കുഞ്ചാക്കോ ബോബനോടുള്ള പ്രിയയുടെ ആരാധനയാണ് പ്രണയമായി വഴിമാറിയത്.












Click it and Unblock the Notifications