Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക മേയര്‍ സമ്മേളനം തുടങ്ങി

കൊച്ചി: ലോക മേയര്‍ സമ്മേളനം ഏപ്രില്‍ രണ്ട് ശനിയാഴ്ച രാവിലെ കൊച്ചിയില്‍ തുടങ്ങി . കൊച്ചി താജ് മലബാര്‍ ഹോട്ടലിലെ പ്രത്യേക പന്തലില്‍ നടക്കുന്ന സമ്മേളനം കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു.

വിദേശത്തുനിന്നുള്ള 45 മേയര്‍മാരടക്കം 200 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സുനാമി ദുരന്തം കാരണം നീട്ടിവച്ച സമ്മേളനമാണ് ഇപ്പോള്‍ നടക്കുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന തദ്ദേശസ്വയംഭരണ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, ടൂറിസം മന്ത്രി കെ. സി. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ സെല്‍ഫ് ഗവര്‍മെന്റും കൊച്ചി കോര്‍പ്പറേഷനും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ നഗരവികസന മന്ത്രാലയം, കേരള തദ്ദേശ സ്വയംഭരണ വകുപ്പ്, മഹാരാഷ്ട്രാ സര്‍ക്കാര്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് മേയര്‍ സമ്മേളനം നടത്തുന്നത്. യുഎന്‍. ഹാബിറ്റാറ്റ്, യുഎന്‍ഡിപി, അര്‍ബന്‍ മാനേജ-്മെന്റ് പ്രോഗ്രാം എന്നിവയുടെയും പങ്കാളിത്തമുണ്ട്.

സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളും നഗരങ്ങളുടെ പങ്കും എന്ന മുഖ്യവിഷയത്തെ അടിസ്ഥാനമാക്കി യാണ് ഇക്കുറി മേയര്‍മാരുടെ സമ്മേളനത്തില്‍ ചര്‍ച്ച നടക്കുക

ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും എത്തിയ മേയര്‍മാര്‍ ഞായറാഴ്ച ഏഴു ഗ്രൂപ്പുകളായി തിരിഞ്ഞ് ദാരിദ്യ്ര നിര്‍മ്മാര്‍ജനം, സാര്‍വത്രിക പ്രാഥമിക വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, ശിശുമരണം കുറയ്ക്കല്‍, എയ്ഡ്സ്, മലമ്പനി എന്നിവയ്ക്ക് പരിഹാരം, പരിസ്ഥിതി സുസ്ഥിരത, വികസനത്തിലെ ആഗോള പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ് ചര്‍ച്ച നടത്തും .

തിങ്കളാഴ്ച രാവിലെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ കൊച്ചി പ്രഖ്യാപനത്തിന്റെ കരട് അവതരണവും ചര്‍ച്ചയും നടക്കും. സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്ടിയ അധ്യക്ഷത വഹിക്കും. മന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ കൊച്ചി പ്രഖ്യാപനം നടത്തും. ഉച്ചയ്ക്കുശേഷം സുനാമിയെക്കുറിച്ച് പ്രത്യേക ചര്‍ച്ച നടക്കും.

സമ്മേളനത്തിന്റെ സ്മരണികയുടെ പ്രകാശനം വെള്ളിയാഴ്ച ജസ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ നിര്‍വഹിച്ചു. കൊച്ചി നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ സി. എം. ദിനേശ്മണി അധ്യക്ഷതവഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+