കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരിലേക്ക് പ്രത്യേക തീവണ്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വേനല്‍മാസങ്ങളിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തുന്നു.

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ എല്ലാ ഞായറാഴ്ചയും രാത്രി 9.15ന് ബാംഗ്ലൂരില്‍ നിന്ന് പുറപ്പെടുന്ന 0632 നമ്പര്‍ തീവണ്ടി പിറ്റേ ദിവസം 4.15ന് കൊച്ചുവേളിയിലെത്തും. 0631 നമ്പര്‍ തീവണ്ടി ഈ മാസങ്ങളില്‍ എല്ലാ തിങ്കളാഴ്ചയും കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ബാംഗ്ലൂരിലെത്തും.

രണ്ട് തീവണ്ടികളിലും രണ്ട് എസി2-ടയര്‍, എസി3-ടയര്‍, ഒമ്പത് സെക്കന്റ് സ്ലീപ്പര്‍, മൂന്ന് ജനറല്‍ സെക്കന്റ് ക്ലാസ്, രണ്ട് ലഗേജ് കോച്ചുകളുണ്ടാവും.

ബാംഗ്ലൂര്‍, കന്റോണ്‍മെന്റ്, കൃഷ്ണരാജപുരം, ബങ്കാരപേട്ട്, കുപ്പം, തിരുപത്തുര്‍, സേലം, ഈറോഡ്, പൊടനൂര്‍, പാലക്കാട്, ഒറ്റപ്പാലം, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നീ സ്റേഷനുകളില്‍ നിര്‍ത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X