ബീഹാര്‍: നിതീഷിന്റെ ക്ഷണം പാസ്വാന്‍ നിരസിച്ചു
പാറ്റ്ന: ജനതാദള്‍ (യു) ബിജെപിയുമായുള്ള സഖ്യം തുടരുന്നിടത്തോളം സര്‍ക്കാര്‍ രൂപീകരണത്തെ പിന്തുണക്കില്ലെന്ന് ലോക്ജനശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വാന്‍ വ്യക്തമാക്കി.
ജനതാദള്‍ (യു) എന്‍ഡിഎയില്‍ തുടരുന്നതിനാല്‍ നിതീഷ്കുമാര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ തേടിക്കൊണ്ട് അയച്ച കത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് പാസ്വാന്‍ പറഞ്ഞു.
ബിജെപിയുമായുള്ള സഖ്യത്തെ സംബന്ധിച്ച് കത്തില്‍ യാതൊരു പരാമര്‍വുമില്ല. സര്‍ക്കാര്‍ രൂപീകരണം എല്‍ജിപിയെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ പ്രശ്നം മാത്രമാണ്. രാഷ്ട്രപതി ഭരണം വന്നതിനുശേഷം ബീഹാറിലെ ക്രമസമാധാനം മെച്ചപ്പെട്ടിട്ടുണ്ട്.
ആര്‍ജെഡിയുടെയോ ബിജെപിയുടെയോ പിന്തുണ സ്വീകരിച്ച് സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന തന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് പാസ്വാന്‍ പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിയുടെ അകത്തുനിന്നോ പുറത്തുനിന്നോയുള്ള പിന്തുണ തേടുന്നതു സംബന്ധിച്ച് പിന്നീട് തീരുമാനിക്കാവുന്നതാണെന്ന് താന്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ട് ശരിയല്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിക്കപ്പുെടുകയായിരുന്നുവെന്നും പാസ്വാന്‍ വ്യക്തമാക്കി.












Click it and Unblock the Notifications