ബീഹാര്‍: നിതീഷ്കുമാര്‍ അദ്വാനിയെ കണ്ടു
ദില്ലി: ബീഹാറില്‍ ആര്‍ജെഡി ഇതര, ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജനതാദള്‍ (യു) നേതാവ് നിതീഷ്കുമാര്‍ ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനിയുമായി ചര്‍ച്ച നടത്തി.
ജനതാദള്‍ (യു)വിന്റെ 55 അംഗങ്ങളും ആറ് പാര്‍ട്ടികളിലെ 48 എംഎല്‍എമാരും 17 സ്വതന്ത്രരുമായി തങ്ങള്‍ക്ക് 120 പേരുടെ പിന്തുണയുണ്ടെന്ന് നിതീഷ്കുമാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
243 അംഗ ബീഹാര്‍ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 122 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. രാംവിലാസ് പാസ്വാന്റെ എല്‍ജെപി, സിപിഐ (എംഎല്‍), എസ്പി, എന്‍സിപി, സിപിഐ, ബിഎസ്പി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്നാണ് ജനതാദള്‍ (യു) സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കുന്നത്.
സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ തേടി നിതീഷ്കുമാര്‍ സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് മുലായംസിംഗ് യാദവുമായി ചര്‍ച്ച നടത്തിയെന്നാണ് അറിയുന്നത്.
അതേ സമയം ബിജെപിയുടെയോ എന്‍സിപിയുടെയോ അകത്തുനിന്നോ പുറത്തുനിന്നോയുള്ള പിന്തുണയുമായി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ പിന്തുണക്കില്ലെന്ന നിലപാടില്‍ ലോക്ജനശക്തി നേതാവ് രാംവിലാസ് പാസ്വാന്‍ ഉറച്ചുനില്‍ക്കുകയാണ്.












Click it and Unblock the Notifications