സ്ത്രീകളുടെ രാത്രിജോലി: സിഐടിയു എതിര്‍ക്കുന്നു
ദില്ലി: സ്ത്രീകളെ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് എതിര്‍പ്പുമായി സിഐടിയു രംഗത്ത്.
സ്ത്രീ ജോലിക്കാരുടെ താത്പര്യം സംരക്ഷിക്കാന്‍ എല്ലാ ട്രേഡ് യൂണിയനുകളും ഐക്യപ്പെടണമെന്ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി തപന്‍ സിന്‍ഹ പറഞ്ഞു. ബിഎംഎസ്സിന്റെ അഖിലേന്ത്യാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു തപന്‍സിന്‍ഹ.
ട്രേഡ് യൂണിയനുകളുടെ ഐക്യമുണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ ഇത്തരം തീരുമാനങ്ങളെടുക്കുന്നത് തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications