ഇന്ത്യയില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം
ദില്ലി: ഏപ്രില്‍ മൂന്ന് ഞായറാഴ്ച പുലര്‍ച്ചെ കാലം ചെയ്ത ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടുള്ള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസത്തെ ദു:ഖാചരണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ദു:ഖാചരണവേളയില്‍ എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ദേശീയപതാക താഴ്ത്തിക്കെട്ടും. മൂന്ന് ദിവസം ഔദ്യോഗിക പരിപാടികള്‍ ഉുണ്ടായിരിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇക്കാര്യം എല്ലാ മന്ത്രാലയങ്ങളെയും വകുപ്പുകളെയും കേന്ദ്ര ആഭ്യന്തര സെക്രട്ടറി വി. കെ. ദുഗ്ഗാല്‍ അറിയിച്ചു.












Click it and Unblock the Notifications