കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ മുഖ്യമന്ത്രിയാവാനോ താനില്ലെന്ന് മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒരു സീറ്റില്‍ പോലും ജയിക്കരുതെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിച്ചിരുന്നു. താനും കരുണാകരനും തമ്മിലുണ്ടാക്കിയ ധാരണ പരാജയപ്പെടാന്‍ കാരണമായത് അതാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ആന്റണി ഇക്കാര്യം പറഞ്ഞത്.

ഇനി താന്‍ മുഖ്യമന്ത്രിയാവാനില്ല. ആ ഘട്ടം കഴിഞ്ഞു. 2006 നിയമസഭാ തിരഞ്ഞെടുപ്പിലോ മറ്റ് തിരഞ്ഞെടുപ്പുകളിലോ സ്ഥാനാര്‍ഥിയാവാന്‍ താനില്ല. ഇങ്ങനെയൊരു തീരുമാനമെടുത്ത തനിക്ക് ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിസ്ഥാനത്തില്‍ നോട്ടമുണ്ടെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. ഇനി കേരളത്തില്‍ നേതൃമാറ്റ ചര്‍ച്ച തന്നെ അപ്രസക്തമാണ്.

ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തി നല്‍ക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. ഒരു പിളര്‍പ്പുണ്ടാവുമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. പിളര്‍പ്പുണ്ടായാല്‍ ബംഗാളിലേതു പോലെ സര്‍വനാശമായിരിക്കും കേരളത്തിലെ കോണ്‍ഗ്രസിന് നേരിടേണ്ടിവരിക. ഈയൊരു സ്ഥിതി മുന്‍കൂട്ടി കാണാന്‍ കഴിയുന്നതുകൊണ്ടാണ് താന്‍ അനുരജ്ഞനത്തിന് വേണ്ടി വാദിക്കുന്നത്. പല ദീര്‍ഘകാല സുഹൃത്തുക്കളുടെയും പിണക്കത്തിന് അത് കാരണമായി- ആന്റണി പറഞ്ഞു.

പിളര്‍പ്പുണ്ടായില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാനാവുമെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയിക്കാനാവുമെന്നും ആന്റണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X