Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസ്ക്രീം കേസ്: കോടതി വിമര്‍ശിച്ചു

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.

അപേക്ഷ നല്‍കിയ പി. ജെ. സെബാസ്റ്യന്‍ കോടതിയുടെ നിര്‍ദേശ പ്രകാരം ഏപ്രില്‍ രണ്ട് ഞായറാഴ്ച മജിസ്ട്രേറ്റ് മുമ്പാകെ ഹാജരായപ്പോഴാണ് കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായത്. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാനാണോ കേസ് നല്‍കുകയും പിന്‍വലിക്കുകയും ചെയ്യുന്നതെന്ന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് നാലാം കോടതി മജിസ്ട്രേറ്റ് പി. ശശിധരന്‍ ചോദിച്ചു.

കേസില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ കൂടുതലായി പഠിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി അപേക്ഷ പരിഗണിക്കുന്നത് ഏപ്രില്‍ 30ലേക്ക് മാറ്റി. മനസാക്ഷിക്കനുസരിച്ചാണ് താന്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്ന് പറഞ്ഞ സെബാസ്റ്യനോട് കേസ് പിന്‍വലിക്കാനുള്ള സാഹചര്യമെന്താമെന്ന് ആവര്‍ത്തിച്ചു ചോദിച്ചു.

കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത് താനറിയാതെയാണെന്നും വക്കാലത്ത് താന്‍ ഒഴിയുകയാണെന്നും സെബാസ്റ്യന് വേണ്ടി നേരത്തെ ഹാജരായിരുന്ന അഡ്വ. എസ്. സജി കോടതിയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+