ഐ ഗ്രൂപ്പ് നേതാക്കള്‍ ഓസ്കാറിനെ കണ്ടു
തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഓസ്കാര്‍ ഫെര്‍ണാണ്ടസുമായി ഏപ്രില്‍ മൂന്ന് തിങ്കളാഴ്ച ഐ ഗ്രൂപ്പ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.
ഓസ്കാറിനെ കണ്ട് സംഘടനാ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട നിവേദനം ഐ ഗ്രൂപ്പ് സമര്‍പ്പിച്ചു. ലോക മേയര്‍ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി എത്തുമെന്ന് അറിയിച്ചിരുന്ന ഓസ്കാര്‍ യാത്ര തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
തിരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി മരവിപ്പിക്കുക, നേതാക്കളുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ ഓസ്കാറിനെ കണ്ട് ഉന്നയിച്ചത്. ഈ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംഘടനാ തിരഞ്ഞെടുപ്പുമായി സഹകരിക്കില്ലെന്ന് അവര്‍ ഓസ്കാറിനെ അറിയിച്ചു.
പി. പി. ജോര്‍ജ്, ഇ. എം. അഗസ്തി, എം. എ. ചന്ദ്രശേഖരന്‍, ഡി സുഗതന്‍, കെ. ബി. മുഹമ്മദ് കുട്ടി, വി. എസ്. ശിവകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഓസ്കാറിനെ കാണുന്നത്.












Click it and Unblock the Notifications