Get Updates
Get notified of breaking news, exclusive insights, and must-see stories!

കാടാമ്പുഴ ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം

മലപ്പുറം: കാടാമ്പുഴ ദേവിക്ഷേത്രത്തില്‍ ഒരു സംഘം കവര്‍ച്ചാശ്രമം നടത്തി. തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി നടത്തിയ കവര്‍ച്ചാശ്രമം പരാജയപ്പെട്ടു. അഞ്ചു പേരെ പൊലീസ് പിടികൂടി.

രണ്ട് മലയാളികളോടൊപ്പം അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ കൂടി ചേര്‍ന്നാണ് ഏപ്രില്‍ മൂന്ന് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കവര്‍ച്ചക്ക് ശ്രമിച്ചത്. ശേഖര്‍ (ആന്ധ്രപ്രദേശ്), റഫീഖ് (കര്‍ണാടക), സുനില്‍ (ഉത്തര്‍പ്രദേശ്) എന്നിവരാണ് പിടിയിലായത്. നാല് നാടന്‍ പിസ്റളുകളും ഉളി, സ്ക്രൂ ഡ്രൈവര്‍ എന്നിവയും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

കവര്‍ച്ചാശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്വയം വെടിവച്ചു മരിക്കാന്‍ ശ്രമിച്ച ശേഖറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റ ഇയാളെ ചെവിക്ക് മുകളിലുള്ള വെടിയുണ്ട നീക്കം ചെയ്യാനായി ശസ്ത്രക്രിയക്ക് വിധേയമാക്കും.

ആറ് പേരാണ് സംഘത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. ഒരാളെ പിടികിട്ടിയിട്ടില്ല. ക്ഷേത്രത്തിന്റ വടക്കുഭാഗത്ത് ചില ശബ്ദങ്ങള്‍ കേട്ട് സെക്യൂരിറ്റിക്കാര്‍ ഓടിച്ചെന്ന് നോക്കിയതോടെയാണ് കവര്‍ച്ചാശ്രമം വിഫലമായത്. സെക്യൂരിക്കാര്‍ക്കു നേരെ വെടിവച്ച ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരില്‍ അഞ്ച് പേരെ പിടികൂടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+