Get Updates
Get notified of breaking news, exclusive insights, and must-see stories!

പാപ്പയുടെ വിയോഗത്തില്‍ ദു:ഖമാചരിച്ചു

തിരുവനന്തപുരം: ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ വിയോഗത്തില്‍ കേരളത്തിലെ ക്രൈസ്തവ വിശ്വാസികള്‍ ദു:ഖമാചരിച്ചു.

ദു:ഖവാര്‍ത്ത അറിയിച്ചുകൊണ്ട് പുലര്‍ച്ചെ തന്നെ പള്ളികളില്‍ നിന്നും മണിമുഴങ്ങി. പള്ളികളില്‍ കറുത്ത കൊടികള്‍ ഉയര്‍ത്തി. പള്ളികളിലെത്തിച്ചേര്‍ന്ന വിശ്വാസികള്‍ പോപ്പിന് വേണ്ടി പ്രാര്‍ഥ നടത്തി.

പോപ്പിന്റെ വിയോഗത്തില്‍ ഒമ്പത് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ ആഘോഷങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ക്രൈസ്തവരോട് ആവശ്യപ്പെട്ടതായി തിരുവനന്തപുരം അതിരൂപത വക്താവ് അറിയിച്ചു.

സീറോ മലബാര്‍, ലാറ്റിന്‍, സീറോ മലങ്കര സഭകളുടെ തലവന്‍മാര്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സേവനങ്ങള്‍ അനുസ്മരിച്ചു.

1986 ഫിബ്രവരി രണ്ടിന് മാര്‍പ്പാപ്പ കേരളം സന്ദര്‍ശിച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് അദ്ദേഹം നടത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+