രാജ്മോഹന്‍ ഉണ്ണിത്താന് പ്രാഥമിക അംഗത്വം നിഷേധിച്ചു
കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് കൊല്ലം ഡിസിസി പ്രാഥമിക അംഗത്വം നിഷേധിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു വേളയില്‍ ഉണ്ണിത്താന്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നിഷേധിച്ചത്. കൊല്ലം ഈസ്റ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോസഫ് കുരുവിള ഡിസിസിക്കു നല്‍കിയ പരാതിയില്‍ ഡിസിസി പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍, കെ. കരുണാകരന്‍പിള്ള, പ്രൊഫ. ഇ. മേരിദാസന്‍ എന്നിവരുള്‍പ്പെട്ട സ്ക്രൂട്ട്നി കമ്മിറ്റിയാണ് അച്ചടക്ക നടപടിക്ക് തീരുമാനമെടുത്തത്.
നടപടിക്കെതിരെ ഉണ്ണിത്താന് അപ്പീല്‍ നല്‍കാമെങ്കിലും ഏപ്രില്‍ അഞ്ചിന് മുമ്പ് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ അത് ഫലവത്താകാന്‍ സാധ്യതയില്ല.












Click it and Unblock the Notifications