വാറ്റ്: സമരം ശക്തമാക്കുമെന്ന് വ്യാപാരികള്‍
തൃശൂര്‍: മൂല്യ വര്‍ധിത നികുതി (വാറ്റ്) സമ്പ്രദായത്തിനെതിരെയുള്ള സമരവുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരി-വ്യവസായി ഏകോപന സമിതി വ്യക്തമാക്കി.
പ്രശ്നത്തില്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന ധനമന്ത്രി വക്കം പുരുഷോത്തമനും നികുതി സെക്രട്ടറി സാാേമരാജനും രാജി വയ്ക്കണമെന്ന് വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ തൃശൂരില്‍ നടന്ന യോഗം ആവശ്യപ്പെട്ടു. കൈക്കൂലിക്ക് വേണ്ടിയാണ് മന്ത്രി നേതാക്കളെ ഓരോരുത്തരെയായി കാണുന്നതെന്നും യോഗം ആരോപിച്ചു.
നേരത്തെ നിശ്ചയതു പ്രകാരം വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നാസറുദ്ദീന്‍ ഏപ്രില്‍ ഏഴു മുതല്‍ സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരം നടത്തും. നിരാഹാരം തുടങ്ങുന്ന ദിവസം സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും 24 മണിക്കൂര്‍ ഉപവാസം നടത്തും. വിവിധ ജില്ലകളില്‍ 1000പേരുടെ റിലേ ഉപവാസ സമരവും വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.
സമിതിയിലെ അംഗങ്ങള്‍ വാറ്റ് രജിസ്ട്രേഷനില്‍ നിന്ന് വിട്ടുനില്‍ക്കും. ഇന്ത്യയിലെ പകുതിയിലധികം സംസ്ഥാനങ്ങള്‍ വാറ്റ് നടപ്പാക്കിയാലേ കേരളത്തിലും വാറ്റ് നിലവില്‍ വരികയുള്ളൂവെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും പ്രഖ്യാപനം നടപ്പാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.












Click it and Unblock the Notifications