Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍പാപ്പയുടെ സംസ്കാരം ബുധനാഴ്ച

വത്തിക്കാന്‍ സിറ്റി: ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സംസ്കാരം ബുധനാഴ്ച നടക്കുമെന്ന് വത്തിക്കാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍പാപ്പയുടെ ഭൗതികശരീരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

മാര്‍പ്പാപ്പയുടെ സംസ്കാര ചടങ്ങുകളും പുതിയ മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പും സംബന്ധിച്ച പ്രാഥമികചര്‍ച്ചകള്‍ക്കായി കത്തോലിക്കസഭയിലെ കര്‍ദിനാള്‍മാരുടെ യോഗം (കോളജ് ഒഫ് കാര്‍ഡിനല്‍സ്) തിങ്കളാഴ്ച വത്തിക്കാനില്‍ ചേരും.

ഡോക്ടര്‍മാരാണ് പാപ്പയുടെ മരണം ഉറപ്പു വരുത്തിയത്. തുടര്‍ന്ന് കാമര്‍ലങ്കോ എന്നു വിളിക്കപ്പെടുന്ന കര്‍ദിനാള്‍ മൂന്നു പ്രാവശ്യം മാര്‍പാപ്പായെ മാമോദീസാ പേരു ചൊല്ലി വിളിച്ചു. മാര്‍പാപ്പ പ്രതികരിക്കാതിരുന്നതോടെ മരണം വത്തിക്കാന്‍ സ്ഥിരീകരിച്ചു.

പുതിയ മാര്‍പാപ്പ ചുമതല ഏല്‍ക്കുന്നതുവരെ കാമര്‍ലങ്കോ ആയിരിക്കും വത്തിക്കാന്റെയും കത്തോലിക്കാസഭയുടെയും നേതൃത്വം വഹിക്കുക. കര്‍ദിനാള്‍ എഡ്വാര്‍ഡോ മാര്‍ട്ടിനസ് സൊമാലോ ആണ് ഇപ്പോഴത്തെ കാമര്‍ലങ്കോ.

രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാമും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങും അനുശോചനം അറിയിച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ വിയോഗത്തില്‍ ലോക നേതാക്കള്‍ വത്തിക്കാനെ ദുഖം അറിയിച്ചു.

മാര്‍പാപ്പയോടുള്ള ആദരസൂചകമായി ഇറ്റലിയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. മരണവാര്‍ത്ത അറിഞ്ഞ് വത്തിക്കാനിലേക്ക് എത്തുന്ന ക്രൈസ്തവ വിശ്വാസികള്‍ക്കു വേണ്ട സൗകര്യമേര്‍പ്പെടുത്താന്‍ അധികൃതര്‍ നീക്കമാരംഭിച്ചിട്ടുണ്ട്. റോമിലേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണവും കൂട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+