മാര്‍പ്പാപ്പ ദിവംഗതനായി
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ദിവംഗതനായി. അദ്ദേഹത്തിന് 84 വയസായിരുന്നു. ഏപ്രില്‍ മൂന്ന് ഞായറാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.07നാണ് മരണം സംഭവിച്ചത്.
അന്ത്യനിമിഷങ്ങളില്‍ അബോധാവസ്ഥയിലായിരുന്നു അദ്ദേഹം. ഏറെ നാളായി പാര്‍ക്കിന്‍സണ്‍സും ശ്വാസതടസവും അലട്ടിയിരുന്ന മാര്‍പാപ്പയ്ക്ക് വ്യാഴാഴ്ചയോടെ മൂത്രാശയത്തിലെ അണുബാധയെ തുടര്‍ന്ന് പനി പിടിപെട്ടിരുന്നു. വൃക്കയുടെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നില വഷളായി.
1978ല്‍ ആണ് പോളണ്ടിലെ ക്രാക്കോവ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന കാരള്‍ വെയ്റ്റീവ ജോണ്‍പോള്‍ രണ്ടാമന്‍ എന്ന പേര് സ്വീകരിച്ച് മാര്‍പ്പാപ്പയായത്. 58-ാം വയസിലാണ് അദ്ദേഹം മാര്‍പ്പാപ്പയായത്. 27 വര്‍ഷം അദ്ദേഹം മാര്‍പ്പാപ്പയായി തുടര്‍ന്നു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ രണ്ട് തവണ ചികിത്സ നടത്തിയ പോപ്പിന് ശ്വാസതടസമൊഴിവാക്കാന്‍ തൊണ്ടയില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം അനായാസമായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പോപ്പായി 26 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ഇതാദ്യമായി ഈസ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി പ്രാര്‍ത്ഥനയില്‍ ആശംസകളര്‍പ്പിക്കാനും അദ്ദേഹത്തിനായില്ല.












Click it and Unblock the Notifications