ചെമ്മണ്ണൂര്‍ ഗ്രൂപ്പ് 100 കോടി മുതല്‍മുടക്കുന്നു
ബാംഗ്ലൂര്‍: ചെമ്മണ്ണൂര്‍ ഗ്രൂപ്പ് 100 കോടി രൂപാ ചെലവില്‍ കര്‍ണാടകത്തിലും ഗോവയിലും 15 ജ്വല്ലറി ഷോറൂമുകള്‍ സ്ഥാപിക്കുന്നു. ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് ചെമ്മണ്ണൂര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കര്‍ണാടകയില്‍ ഗള്‍ഫുകാര്‍ കൂടുതലുള്ള നഗരങ്ങളിലാണ് ജ്വല്ലറി തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. കേരളം, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ നിരക്കുകളനുസരിച്ചാണ് കര്‍ണാടകത്തിലും സ്വര്‍ണവില്‍പ്പന നടത്താന്‍ ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്.
കൊച്ചിയിലേതു പോലെ ആധുനികസംവിധാനങ്ങളുടെ സഹായത്തോടെ അന്താരാഷ്ട്രനിലവാരത്തിലുള്ള 22 കാരറ്റ് സ്വര്‍ണം ലഭ്യമാക്കുന്നതിന് ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഇതിനായി കാത്തലിക് സിറിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, വിജയാ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടി വരികയാണെന്നും ജോര്‍ജ് ചെമ്മണ്ണൂര്‍ അറിയിച്ചു.
ദുബായ്, അബുദാബി, ബഹറിന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications