കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എ. ബി. ബര്‍ദാന്‍ വീണ്ടും സിപിഐ സെക്രട്ടറി

  • By Staff
Google Oneindia Malayalam News

ചണ്ഡീഗഢ്: സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി എ. ബി. ബര്‍ദാനെ വീണ്ടും തിരഞ്ഞെടുത്തു. നാലാം തവണയാണ് ബര്‍ദാന്‍ സിപിഐ സെക്രട്ടറിയാകുന്നത്.

ചണ്ഡീഗഢില്‍ ചേര്‍ന്ന സിപിഐയുടെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാനദിവസമാണ് തിരഞ്ഞെടുപ്പുണ്ടായത്. തൊണ്ണൂറുകളുടെ അവസാനം ഇന്ദ്രജിത് ഗുപ്ത സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ബര്‍ദാന്‍ സിപിഐ ജനറല്‍ സെക്രട്ടറിയാവുന്നത്.

138 അംഗ ദേശീയ കൗണ്‍സില്‍, 26 അംഗ ദേശീയ നിര്‍വാഹക സമിതി, ഒമ്പതംഗ ദേശീയ സെക്രട്ടറിയേറ്റ് എന്നിവയെയും തിരഞ്ഞെടുത്തു. ദേശീയ നിര്‍വാഹക സമിതിയിലേക്ക് പുതുതായി കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് സി. കെ. ചന്ദ്രപ്പനാണ്.

ജെ. ചിത്തരഞ്ജനെ പാര്‍ട്ടിയുടെ കണ്‍ട്രോള്‍ കമ്മിറ്റി ചെയര്‍മാനായും തിരഞ്ഞെടുത്തു. അദ്ദേഹം ദേശീയനിര്‍വാഹക സമിതിയിലും അംഗമായിരിക്കും. പി. കെ. വാസുദേവന്‍ നായര്‍, വെളിയം ഭാര്‍ഗവന്‍ എന്നിവര്‍ ദേശീയനിര്‍വാഹക സമിതിയില്‍ തുടരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X