ദില്ലി ചെലവേറിയ നഗരമാകുമെന്ന് സര്‍വേ
ദില്ലി: തലസ്ഥാനനഗരി ഉടന്‍ തന്നെ രാജ്യത്തെ ഏറ്റവും ചെലവേറിയ നഗരമായി മാറുമെന്ന് ദി ഇക്കണോമിസ്റ് ഇന്റലിജന്റ്സ് യൂണിറ്റ് നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു. ചെലവേറിയ നഗരങ്ങളില്‍ ഇപ്പോള്‍ ഒന്നാംസ്ഥാനം 46 പോയന്റുള്ള മുംബൈക്കാണ്. 45 പോയന്റോടെ ദില്ലിയാണ് രണ്ടാംസ്ഥാനത്ത്.
2001ല്‍ ഇവര്‍ തന്നെ നടത്തിയ സര്‍വേയില്‍ മുംബൈയേക്കാള്‍ നാലുപോയന്റ് പിന്നിലായിരുന്ന ദില്ലിക്ക് ഇപ്പോള്‍ ഒരു പോയന്റ് വ്യത്യാസം മാത്രമാണുള്ളത്.
കുടിവെള്ളം, കെട്ടിടനികുതി, വൈദ്യുതി എന്നിവയിലുണ്ടാകുന്ന വര്‍ദ്ധനയാണ് ദില്ലിയെ ചെലവേറിയ നഗരമാക്കുന്നതെന്ന സര്‍വേയില്‍ പറയുന്നു. ദില്ലിയിലെ വ്യാപാരമേഖലയില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഒന്‍പതുശതമാനമാണ് വളര്‍ച്ചാനിരക്കുണ്ടായത്. ഇവിടുത്തെ സ്വകാര്യമേഖലയിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ആകര്‍ഷകമായ ശമ്പളവ്യവസ്ഥകളും ദില്ലിയിലെ ജീവിതച്ചെലവുയര്‍ത്തുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ദില്ലിയിലെ ഒരു കുടുംബത്തിന്റെ ജീവിതച്ചെലവില്‍ 22 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലെ ജീവിതച്ചിലവിനൊപ്പമായി ദില്ലിയിലെ ചെലവും വര്‍ദ്ധിച്ചുവരുന്നെന്നും സര്‍വേയില്‍ പറയുന്നു.












Click it and Unblock the Notifications