ശ്രീനഗര്‍-മുസാഫിര്‍ബാദ് ബസ് പരീക്ഷണ ഓട്ടം റദ്ദാക്കി
ശ്രീനഗര്‍: ശ്രീനഗര്‍-മുസാഫിര്‍ബാദ് ബസ്സിന്റെ രണ്ടാമത്തെ പരീക്ഷണ ഓട്ടം സുരക്ഷാകാരണങ്ങളാല്‍ റദ്ദാക്കി. ഏപ്രില്‍ അഞ്ച് ചൊവ്വാഴ്ച പരീക്ഷണ ഓട്ടം നടത്തിയേക്കും.
പൊലീസിന് സുരക്ഷാപരിശോധന നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രണ്ടാമത്തെ പരീക്ഷണഓട്ടം വേണ്ടെന്നുവച്ചത്.
ഇന്ത്യാ-പാകിസ്ഥാന്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ഏപ്രില്‍ ഏഴിനാണ് ശ്രീനഗര്‍-മുസാഫിര്‍ബാദ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. ഏപ്രില്‍ ഏഴ് മുതല്‍ എല്ലാ ദിവസവും രാവിലെ 11 മണിക്കായിരിക്കും ബസ് ശ്രീനഗറില്‍ നിന്നും തിരിക്കുന്നത്.
മാര്‍ച്ച് എട്ടിനാണ് ബസ്സിന്റെ ആദ്യത്തെ പരീക്ഷണ ഓട്ടം നടത്തിയത്. ബസ് സര്‍വീസ് ആരംഭിക്കുന്നതിനെതിരെ തീവ്രവാദികള്‍ ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications