മുസാഫിര്‍ബാദ് ബസ് പരീക്ഷണഓട്ടം നടത്തി
ശ്രീനഗര്‍: ശ്രീനഗര്‍-മുസാഫിര്‍ബാദ് ബസ്സുകളുടെ പരീക്ഷണഓട്ടം ബാരമുള്ളയില്‍ നിന്ന് കമന്‍ പാലം വരെ നടത്തി. കടുത്ത സുരക്ഷാസംവിധാനത്തോടെയായിരുന്നു പരീക്ഷണഓട്ടം.
നേരത്തെ ശ്രീനഗറില്‍ നിന്നും പരീക്ഷണഓട്ടം തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ പരീക്ഷണഓട്ടം ബാരമുള്ള മുതല്‍ കമന്‍ പാലം വരെയാക്കുകയായിരുന്നു. നാളെ ഒരു പരീക്ഷണഓട്ടം കൂടി നടത്തും.
ഏപ്രില്‍ ഏഴിന് ആരംഭിക്കുന്ന ബസ് സര്‍വീസിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഫ്ലാഗുയര്‍ത്തും. ആദ്യദിവസം രണ്ട് ബസ്സുകളിലായി 29 പേര്‍ യാത്ര ചെയ്യും.












Click it and Unblock the Notifications