തൂഫാന്‍ എക്സ്പ്രസിന് തീപിടിച്ചു
പാറ്റ്ന: ശ്രീഗംഗാനഗറില്‍ നിന്ന് നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തൂഫാന്‍ എക്സ്പ്രസിന് തീപിടിച്ചു.
മൂന്ന് ബോഗികള്‍ക്കാണ് തീ പിടിച്ചത്. അത്യാഹിതമൊന്നുമുണ്ടായിട്ടില്ലെന്നും തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ലെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.
ഏപ്രില്‍ നാല് തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് തീപ്പിടുത്തമുണ്ടായത്. തീവണ്ടി പാറ്റ്ന സ്റേഷന്‍ വിട്ടയുടെനെയായിരുന്നു സംഭവം.
മറ്റൊരു തീവണ്ടിയുടെ ഡ്രൈവര്‍ ബോഗികള്‍ക്ക് തീപിടിച്ചതായി അറിയിച്ചതിനെ തുടര്‍ന്ന് തൂഫാന്‍ എക്സ്പ്രസിന്റെ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രെയ്ക്കിട്ട് തീവണ്ടി നിര്‍ത്തിയതിനാലാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications