Get Updates
Get notified of breaking news, exclusive insights, and must-see stories!

5.60 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ നല്‍കും

തിരുവനന്തപുരം: രാജീവ് ഗാന്ധി വൈദ്യുതീകരണ യോജനയുടെ കീഴിലായി സംസ്ഥാനത്ത് 5.60 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ഇതില്‍ 2.80 ലക്ഷം കണക്ഷനുകള്‍ നല്‍കുന്നത് ദാരിദ്യ്രരേഖക്ക് കീഴിലുള്ളവര്‍ക്കായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഏപ്രില്‍ നാല് തിങ്കളാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ ഗ്രാമീണ വൈദ്യുതീകരണത്തിന് 337 കോടി രൂപ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരം ടെക്നോപാര്‍ക്കിലിരുന്നാണ് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ടെലികോണ്‍ഫറന്‍സ് നടത്തിയത്.

പ്രധാനമന്ത്രിയും 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമാണ് ടെലി കോണ്‍ഫറന്‍സിലൂടെ ആശയ വിനിമയം നടത്തിയത്. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്ക് നേരിട്ട് മനസിലാക്കാനാണ് ടെലി കോണ്‍ഫറസിംഗ് നടത്തുന്നത്.

ദേശീയ താത്പര്യങ്ങള്‍ മാനിച്ച് വൈദ്യുതിയുടെ നിരക്ക് നിശ്ചിയിക്കുന്നതിലും വിതരണം നടത്തുന്നതിലും പൊതു മാനദണ്ഡങ്ങള്‍ കൊണ്ടു വരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാഷ്ടീയ ഭിന്നതകള്‍ മാറ്റിവച്ച് സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ യോജിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി രാജ്വ്ഗാന്ധി വൈദ്യുതീകരണ യോജനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാ ഗ്രാമങ്ങളെയും വൈദ്യുതീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+