Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കില്ല: മുല്ലപ്പള്ളി

കോഴിക്കോട്: ഐ ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് സംഘടനാതെരഞ്ഞെടുപ്പു നടത്തേണ്ട യാതൊരു സാഹചര്യങ്ങളും ഇപ്പോള്‍ നിലവിലില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

കെപിസിസി കോഴിക്കോടു നടത്താനിരിക്കുന്ന മേഖലാറാലിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഗുരുതരമായ അച്ചടക്കലംഘനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ആര്‍ക്കു വേണ്ടിയും വിട്ടുവീഴ്ച ചെയ്യാന്‍ കെപിസിസി ഒരുക്കമല്ല. ആരോടും പക്ഷപാതപരമായല്ലകെപിസിസിപെരുമാറുന്നത്.

കെ.മുരളീധരനടക്കമുള്ളവര്‍ക്കെതിരെ അച്ചടക്കനടപടികള്‍ കൈക്കൊണ്ടത് അവര്‍ അച്ചടക്കലംഘനം നടത്തിയതു കൊണ്ടാണ്. കെപിസിസിയുടെ നടപടിക്കെതിരെ കെ. കരുണാകരന്‍ പോലും ഹൈക്കമാന്റിന് പരാതി നല്‍കിയിട്ടില്ല. ഹൈക്കമാന്റിനെ അനുസരിക്കുകയെന്നതാണ് കോണ്‍ഗ്രസിനോടു സ്നേഹമുള്ളവര്‍ ചെയ്യേണ്ടത്. ആവശ്യങ്ങള്‍ വ്യക്തമാക്കാന്‍ സംഘടനാതെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഐ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+