നിയമസഭാ സമിതി അന്വേഷിക്കേണ്ടതില്ല: മന്ത്രി
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് നിയമസഭാ സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്റെ ആവശ്യം വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ്ബഷീര്‍ തള്ളി.
ചോര്‍ച്ചയെ കുറിച്ച് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്നും മറ്റൊരു അന്വേഷണം നടത്തുന്നത് നിലവില്‍ നടക്കുന്ന അന്വേഷണത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ സഹായിക്കൂവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഏപ്രില്‍ നാല് തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ചോദ്യപേപ്പര്‍ അച്ചടിച്ച പ്രസ്സിനെ ചൊല്ലി ഉയര്‍ന്ന പുതിയ വിവാദത്തെ കുറിച്ച് പരാമര്‍ശിച്ച മന്ത്രി എസ്എസ്എല്‍സി ചോദ്യപേപ്പര്‍ അച്ചടിക്കാന്‍ ഏല്പിക്കുന്നതുമായി വിദ്യാഭ്യാസവകുപ്പിന് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞു.












Click it and Unblock the Notifications