ചോദ്യപേപ്പര്‍ കരാര്‍ നല്‍കിയതില്‍ അഴിമതി?
തിരുവനന്തപുരം: വര്‍ഷങ്ങളായി എസ്എസ്എല്‍സി ചോദ്യപേപ്പര്‍ അച്ചടിക്കുന്ന ചെന്നൈയിലെ ചെറ്റ്പേട്ടിലുള്ള വിശ്വനാഥന് പ്രസ്സിന് കേരള സര്‍ക്കാരില്‍ നിന്ന് കോടികളുടെ ബിസിനസാണ് ലഭിച്ചുകൊണ്ടിരുന്നത്.
എസ്എസ്എല്‍സി ചോദ്യപേപ്പറുകള്‍ക്ക് പുറമെ കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ ചോദ്യപേപ്പറുകളും ടെക്സ്റ്റ് ബുക്കുകളും ഇവിടെ തന്നെയാണ് അച്ചടിക്കുന്നത്. പിഎസ്സി ചോദ്യപേപ്പറുകളും ഇവിടെ നിന്നാണ് അച്ചടിക്കുന്നതെന്ന് സൂചനയുണ്ട്.
എസ്എസ്എല്‍സി ചോദ്യപേപ്പറുകള്‍ അച്ചടിക്കുന്നതിനായി 2002ല്‍ ആണ് മൂന്ന് വര്‍ഷത്തെ കരാര്‍ ചെന്നൈയിലെ രാജന് ചാക്കോ മാനേജരും വി. എസ്. മണി മാനേജിംഗ് ഡയറക്ടറുമായ വിശ്വനാഥന് പ്രസ്സിന് ലഭിക്കുന്നത്. പശ്ചിമബംഗാളിലെ ഒരു പ്രിന്റര്‍ സമര്‍പ്പിച്ച കുറഞ്ഞ തുകയ്ക്കുള്ള ടെണ്ടര്‍ അവഗണിച്ചാണ് രാജന്ചാക്കോക്ക് അച്ചടിക്ക് കരാര്‍ അനുവദിച്ചത്.
രണ്ട് പ്രിന്റര്‍മാരില്‍ നിന്നാണ് ഡിപിഐ ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നത്. പശ്ചിമബംഗാളിലെ പ്രിന്റര്‍ 93 ലക്ഷത്തിന്റെ ക്വട്ടേഷനാണ് സമര്‍പ്പിച്ചിരുന്നത്. മാണി സമര്‍പ്പിച്ച ടെണ്ടറില്‍ 64 ലക്ഷം രൂപക്ക് എസ്എസ്എല്‍സി ചോദ്യപേപ്പറുകളും 34 ലക്ഷത്തിന് മറ്റ് പേപ്പറുകളും അച്ചടിക്കാമെന്നാണ് അറിയിച്ചിരുന്നത്.
കുറഞ്ഞ ടെണ്ടര്‍ അവഗണിച്ചാണ് മാണിക്ക് കരാര്‍ നല്‍കിയത്. രാജന് ചാക്കോ തന്റെ കമ്പനിയുടെ മാനേജരാണെന്ന് അറിയിക്കുന്ന സത്യവാങ്മൂലം മാണി സമര്‍പ്പിച്ചിരുന്നു.
കമ്പനി ആക്ടിന് കീഴില്‍ രജിസ്റര്‍ ചെയ്ത സ്ഥാപനമാണോ ഇതെന്ന് അന്വേഷിച്ചുവരികയാണ് ക്രൈംബ്രാഞ്ച്. 2004ല്‍ കരാര്‍ ഒരു വര്‍ഷത്തേക്കു കൂടി ഈ സ്ഥാപനത്തിന് പുതുക്കിനല്‍കിയിരുന്നു.
ഡിപിഐ കരാര്‍തുക ഡിമാന്റ് ഡ്രാഫ്റ്റായി അയച്ചത് രാജന്ചാക്കോയുടെ ഭാര്യയുടെ പേരിലാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കരാറില്‍ രാജന് ചാക്കോയുടെ ഭാര്യ ഉള്‍പ്പെട്ടിട്ടില്ല. ക്വട്ടേഷന്‍ നല്കുമ്പോള് ആ സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചോ സുരക്ഷയെ കുറിച്ചോ ഡിപിഐ ഉദ്യോസസ്ഥര്‍ അന്വേഷിച്ചിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.