വാറ്റ്: നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: വാറ്റ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന വ്യാപാരവ്യവസായ ഏകോപന സമിതി പ്രവര്‍ത്തകര്‍ ഏപ്രില്‍ നാല് തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തും. സമരത്തിന്റെ ഭാഗമായി ഏകോപനസമിതി പ്രവര്‍ത്തകര്‍ ഏപ്രില്‍ അഞ്ച് ചൊവ്വാഴ്ച നിരാഹാരസമരം നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഏകോപന സമിതി നേതാക്കള്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.
രാജ്യത്ത് ഭൂരിഭാഗം സംസ്ഥാനങ്ങളിലും വാറ്റ് നടപ്പാക്കിയിട്ടില്ലെന്നു മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും കേരളത്തില്‍ വാറ്റ് നടപ്പാക്കരുതെന്നാവശ്യപ്പെടുമെന്നും ഏകോപനസമിതി പ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു.












Click it and Unblock the Notifications