വര്‍ക്കി വിതയത്തില്‍ വത്തിക്കാനിലേക്ക് തിരിച്ചു
കൊച്ചി: കര്‍ദിനാള്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ വത്തിക്കാനിലേക്ക് പുറപ്പെട്ടു.
ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സംസ്കാര സമയം നിശ്ചയിക്കുന്നതിനായാണ് ഏപ്രില്‍ നാല് തിങ്കളാഴ്ച കര്‍ദിനാള്‍മാരുടെ യോഗം ചേരുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് മാര്‍ വര്‍ക്കി വിതയത്തില്‍ റോമിലേക്ക് തിരിച്ചത്.
തിങ്കളാഴ്ച ചേരുന്ന കര്‍ദിനാള്‍മാരുടെ യോഗത്തിന് ശേഷം പോപ്പിന്റെ കബറടക്ക ചടങ്ങിലും പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലും അദ്ദേഹം പങ്കെടുക്കും. പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ 20 ദിവസം നീണ്ടുനില്‍ക്കും.
ഇന്ത്യയില്‍ നിന്ന് മൂന്ന് കര്‍ദിനാള്‍മാരാണ് പോപ്പിന്റെ ശവസംസ്കാരചടങ്ങുകളില്‍ പങ്കെടുക്കുന്നത്. വിതയത്തിലിനെ കൂടാതെ മുംബൈ ആര്‍ച്ച് ബിഷപ്പ് ഇവാന്‍ ഡയസ്, റാഞ്ചി ആര്‍ച്ച് ബിഷപ്പ് ടെലസ്ഫോര്‍ടോപ്പോ എന്നിവര്‍ ശവസംസ്കാരചടങ്ങുകളില്‍ പങ്കെടുക്കും.












Click it and Unblock the Notifications