കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനി പാകിസ്ഥാന്‍ സന്ദര്‍ശിക്കും

  • By Staff
Google Oneindia Malayalam News

ഇസ്ലാമാബാദ്: ബിജെപി അധ്യക്ഷന്‍ എല്‍. കെ. അദ്വാനി ജൂണില്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കും. പാകിസ്ഥാനിലെ ഭരണകക്ഷിയായ പിഎംഎല്‍ക്യൂ സെക്രട്ടറി മുഷാഹിദ് ഹുസൈന്‍ അറിയിച്ചതാണ് ഇക്കാര്യം.

സന്ദര്‍ശനവേളയില്‍ ലാഹോറില്‍ പുനര്‍നിര്‍മിച്ച ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനം അദ്വാനി നിര്‍വഹിക്കുമെന്നും ഇരുരാജ്യങ്ങളിലേയും നേതാക്കളുടെ രാഷ്ട്രീയബന്ധങ്ങള്‍ മെച്ചപ്പെടുത്താനാണ് അദ്വാനിയുടെ പാക്് സന്ദര്‍ശനമെന്നും ഹുസൈന്‍ അറിയിച്ചു.

തന്റെ ദില്ലി സന്ദര്‍ശനവേളയിലാണ് അദ്വാനിയുടെ പാക് സന്ദര്‍ശനം സംബന്ധിച്ച് തീരുമാനമായത്. അദ്വാനിയുടെ പാര്‍ട്ടിയാണ് ബാബറി മസ്ജിദ് തകര്‍ത്തതെന്നും എന്നാല്‍ തങ്ങള്‍ അദ്വാനിയെ ക്ഷണിക്കുന്നത് പുനര്‍നിര്‍മിച്ച ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണെന്നും തന്റെ കൂടെയുണ്ടായിരുന്ന പാക് മുന്‍പ്രധാനമന്ത്രി ഷുജത് ഹുസൈന്‍ അദ്വാനിയോടു പറഞ്ഞതായും മുജാഹിദ് ഹുസൈന്‍ അറിയിച്ചു.

ഇന്ത്യയുടെ ദേശീയതാല്‍പര്യങ്ങള്‍ സംബന്ധിച്ച് ഭരണ, പ്രതിപക്ഷ കക്ഷികളുള്‍പ്പെടെയുള്ള ഇന്ത്യന്‍ നേതാക്കളുടെ അഭിപ്രായഐക്യം തങ്ങളെ അദ്ഭുതപ്പെടുത്തിയെന്നും പാകിസ്ഥാനില്ലാത്തത് ഈ ഐക്യമാണെന്നും ഹുസൈന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X